Ticker

6/recent/ticker-posts

മദ്രസയിൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പോലീസിൻ്റെ ക്യാമ്പ്

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ മരക്കാപ്പ് കടപ്പുറം ഹിദായത്ത് സിബിയാൻ  മദ്രസയിൽ കൂടെയുണ്ട് പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസും ജാഗ്രതാ സമിതിയുടെ രൂപീകരണവും നടന്നു . ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ വിഷയാവതരണം നടത്തി ക്ലാസ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ ജബ്ബാർ നിസാമി മുഖ്യ പ്രഭാഷണം നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർ എം. നാരായണൻ, സിയാറത്തിങ്കര ജമാത്ത് കമ്മറ്റി ഭാരവാഹികളായ അഷറഫ്, ബഷീർ എന്നിവർ സംസാരിച്ചു.പരിപാടിയിൽ വിദ്യാർത്ഥികളും സ്ത്രീകളും യുവജനങ്ങളും അടക്കം നൂറ്റമ്പതോളം പേർ പങ്കെടുത്തു.ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്
Reactions

Post a Comment

0 Comments