Ticker

6/recent/ticker-posts

കാസർകോട്ട് ഡോക്ടർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്നംഗ സംഘത്തിനെതിരെ കേസ്

കാസർഗോഡ്: രാത്രി ഡോക്ടർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്നംഗ സംഘത്തിനെതിരെ ടൗൺ പോലീസ് കേസ്സെടുത്തു. കൊല്ലാൻ ശ്രമിച്ചെന്ന ബന്ധുവിന്റെ പരാതിയിലാണ് കേസ്. മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി നൽകിയപരാതിയിൽ പ്രതികളുടെ പേര് വിവരമില്ല. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ്‌ ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ നാസറിനെ (26)  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 11.30 മണിയോടെയാണ് സംഭവം.

ഒരു ചടങ്ങിൽ പങ്കെടുത്ത ഡോക്‌ടറും മാതാവും ഉൾപ്പടെയുള്ളവർ വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷമാണ് ആക്രമണമെന്ന് പറയുന്നു. . നെഞ്ചിൽ കുത്താനുള്ള ശ്രമം തടയുന്നതിനിടെ വലത് കൈക്കും താഴെയും ശരീരത്തിന്റെ പല ഭാഗങ്ങളിലുമായി കുത്തേറ്റു. ഇതിനിടെ ഡോക്‌ടറുമായുള്ള ബലപ്രയോഗത്തിനിടെ സംഘത്തിലെ ഒരാൾക്കും അടിയേറ്റു.

 വീട്ടുകാർ ബഹളം വെച്ചതോടെ സംഘം വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. ആക്രമണ കാരണം വ്യക്‌തമല്ല. കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയല്ല ആക്രമ ലക്ഷ്യമെന്ന നിഗമനത്തിലാണ് പോലീസ്. അക്രമികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Reactions

Post a Comment

0 Comments