കാസർകോട്:കേരള, കർണാടക. തമിഴ്നാട് സംസ്ഥാനങ്ങളിൽ നിരവധി വാഹന മോഷണങ്ങൾ നടത്തി പോലീസിന് പിടികൊടുക്കാതെ 20 വർഷമായി ഒളിവിൽ കഴിഞ്ഞ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്തർ സംസ്ഥാന കവർച്ചാ പ്രതി അറസ്റ്റിൽ ഇബ്രാഹിം എന്ന മടിക്കേരി ഇബ്രാഹിം എന്നഉമ്പായി . ഹോസപ്പെട്ട, . സോമവർപ്പെട്ട.46 യാണ് അറസ്റ്റിലായത്. വയനാട് തിരുനെല്ലിയിൽ ഹുസൈൻ എന്ന പേരിൽ ആൽമാറാട്ടം നടത്തി ഒളിവിൽ കഴിയവെ കാസർകോട് ഡിവൈഎസ്പി ,പി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു . കുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധരഷട്ടിയുടെ കൂട്ടാളിയാണ്. ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെനേതൃത്വ ത്തിൽ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ബാലകൃഷ്ണൻ സി കെ.സിനിയർസിവിൽ ഓഫിസർമാരായ ശിവകുമാർ, ഓസ്റ്റിൻ തമ്പി ഡ്രൈവർ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പോലീസിനെ വെട്ടിച്ചു തമിഴ്നാട്. മഹാരാഷ്ട്ര. ഗോവ കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു 4 പ്രാവശ്യം പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു
0 Comments