Ticker

6/recent/ticker-posts

വെള്ളിക്കോത്ത് അഴിക്കോടൻ ക്ലബ്ബ് അമ്പതാം വാർഷികാഘോഷം ലോഗോ കോടിയേരി ഉദ്ഘാടനം ചെയ്തു

 വെള്ളിക്കോത്ത് : അജാനൂരിന്റെ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ, സേവന മേഖലകളിൽ  അരനൂറ്റാണ്ടുകാലം പ്രവർത്തന മേഖലയിൽ തിളങ്ങിനിന്ന  വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അതിന്റെ അമ്പതാമത് വാർഷികം ആഘോഷിക്കുകയാണ്.വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രൻ, സി. എച്ച്.കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. രമേശൻ, ജില്ലാ കമ്മിറ്റി മെമ്പർ പി. അപ്പുക്കുട്ടൻ , കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പർ എം. രാഘവൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത്, ജനറൽ കൺവീനർ കെ. വി. ജയൻ മാസ്റ്റർ, കെ.വി. ബാലകൃഷ്ണൻ മാസ്റ്റർ,പി.വി.അനിൽ എന്നിവർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments