Ticker

6/recent/ticker-posts

കോട്ടച്ചേരി സർക്കിളിൽ നാല് ഭാഗത്തും ഫ്രീ വേ അനുവദിക്കണം: സിഐടിയു

കാഞ്ഞങ്ങാട്:കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ നാല് ഭാഗവും ഫ്രീ വേ അനുവദിക്കുക, കണ്ണൻസ് വസ്ത്രാലയത്തിന്റെ അടുത്തുള്ള ഡിവൈഡറിൽ യുടേൺ അനുവദിക്കുക, എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യുകോട്ടച്ചേരി ഡിവിഷൻ വാർഷിക സമ്മേളനം  ആവിശ്യപ്പെട്ടു.
         ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കോട്ടച്ചേരി ഡിവിഷൻ വാർഷിക സമ്മേളനം പ്രസിഡന്റ്‌ യു കെ. പവിത്രന്റെ അധ്യക്ഷതയിൽ  കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗംടി വി കരിയൻ,  ഉദ്ഘാടനം ചെയ്തു 
      രക്തസാക്ഷി പ്രമേയം ദിനേശൻ ആവിയിലും, അനുശോചന പ്രമേയം ഷാഹുൽ ഹമീദും, പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പി. രാഘവനും, വരവ്-ചെലവ് കണക്ക് ട്രെഷറർ ശ്രീധരൻ കുന്നുമ്മലും അവതരിപ്പിച്ചു, സമ്മേളനത്തിൽ ഫെഡറഷൻ സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്കുഞ്ഞമ്പു, കാഞ്ഞങ്ങാട് യൂണിയൻ വൈസ് :പ്രസിഡന്റ്‌ വേണു കാഞ്ഞിരപ്പൊയിൽ    സംസാരിച്ചു.
Reactions

Post a Comment

0 Comments