കാഞ്ഞങ്ങാട് : ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള ഹോട്ടല്‍ ആന്റ് റസ്റ്റേറന്റ് അസോസിയേഷന്‍ ജില്ലാ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെയും കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സുജയന്‍.കെ., ക്ലാസ് കൈകാര്യം ചെയ്തു.
ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വളരെയധികം സുരക്ഷിതമായിരിക്കണമെന്നും ഹോട്ടലും പരിസരവും വൃത്തിയും വെടിപ്പുമുള്ളതായി നിലനില്‍ക്കാന്‍ ഹോട്ടല്‍ ഉടമകളും ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കണമെന്നും ക്ലാസ് കൈകാര്യം ചെയ്തുകൊണ്ട് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു. അതുപോലെ തന്നെ ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് വ്യാപാരികളെ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ച് എഫ്.എസ്.എസ്.എ.ഐ നടപ്പിലാക്കി വരുന്ന ഫോസ്റ്റാക് ട്രെയിനിംഗ് ലൈസന്‍സുള്ള ഒരാളെങ്കിലും ഹോട്ടല്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടാകണമെന്നും നിര്‍ബന്ധമാണെന്നും അറിയിച്ചു.
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹസാലി, ജില്ലാ സെക്രട്ടറി നാരായണ പൂജാരി, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ഷംസുദ്ദീന്‍, സെക്രട്ടറി സതീശന്‍ ട്രഷറര്‍ ഗുഡപ്പ എന്നിവര്‍ സംസാരിച്ചു. ക്ലാസ്സില്‍ ഹൊസ്ദുര്‍ഗ് യൂണിറ്റ് കമ്മിറ്റിയില്‍പ്പെട്ട മുഴുവന്‍ ഹോട്ടല്‍ ഉടമകളും പങ്കെടുത്തു.
0 Comments