Ticker

6/recent/ticker-posts

പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് കാട്ടിൽ കഴിയുന്ന അശോകനെ പിടികൂടാൻ പോലീസും നാട്ടുകാരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പ് ,പ്രൊഫൈൽ കള്ളൻ്റെ ചിത്രം

മടിക്കൈ കാഞ്ഞിരപൊ യിലിൽ നാട്ടുകാരുടെ ഉറ ക്കംകെടുത്തിയ മോഷ്ടാവ് കറുകവളപ്പിൽ അശോകന്റെ പേരിൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. അമ്പലത്തറ പോലീസ് "കള്ളൻ അശോ കൻ' എന്ന വാട്സ് ആപ്പ് കൂട്ടായ്മയാണുണ്ടാക്കിയത്. നാ ട്ടുകാരേയും പോലീസിനേ യും വെട്ടിച്ച് കാട്ടിൽ ഒളി വിൽ കഴിയുന്ന അശോകനെ കണ്ടെത്താനാണ്  കള്ളന്റെ പേരിൽ പോലീസ്  വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ എസ്ഐ മധു സൂദനൻ മടിക്കൈയാണ് വാട്സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്. പിന്നീട് ചിലരെ കൂടി അഡ്മിൻമാരാക്കി. ഇതോടെ മണിക്കൂറുകൾക്കകം വാട്സ് ആപ്പ് ഗ്രൂപ്പ് നിറഞ്ഞു. കാഞ്ഞിരപൊയിൽ കറുകവളപ്പ് മുതൽ വിദേശരാജ്യങ്ങളിലു ള്ളവർ വരെ ഈ ഗ്രൂപ്പിലെ
 അംഗങ്ങളായി. ഇതോടെ പ്പിന്റെ ലക്ഷ്യം പാളുകയും ചെയ്തു. വാട്സ് ആപ്പ് കൂട്ടാ യിലൂടെ നാട്ടുകാരേയും പോലീസിനേയും ഏകോപി പ്പിച്ച് അശോകനെ എളുപ്പം പിടികൂടാമെന്നാണ് പോലീസ് കരുതിയിരുന്നതെങ്കിലും വി ദേശത്തുള്ളവർ വരെ ഗ്രൂപ്പംഗ ങ്ങളായതോടെ ലക്ഷ്യം പാളി. ഗ്രൂപ്പിനകത്ത് ചില ചാരൻമാ രും നുഴഞ്ഞുകയറിയെന്നാണ് പോലീസ് സംശയിക്കുന്നത്.  ഗ്രൂപ്പിലെ ചർച്ചകൾ അപ്പോൾതന്നെ അശോകന്റെ ചെവിയിലെത്തുകയും പിടികൂ ടാനുള്ള നീക്കം വിഫലമാവു കയും ചെയ്യുകയാണ്. ഇ തോടെ വാട്സ് ആപ്പ് ഗ്രൂപ്പ് പിരിച്ചുവിടാൻ ആലോചിക്കു കയാണ് പോലീസ്. ഡ്രോണും പോലീസ് നായയും  വൻ സന്നാഹത്തോടെ അ ശോകനെ പിടികൂടാൻ നാട്ടുകാരും  രംഗത്തി റങ്ങിയപ്പോഴാണ് ഇതിനൊ രുകൂട്ടായ്മയായി വാട്സ് ആ ഗ്രൂപ്പിന് രൂപം നൽകിയത്

 പോലീസിന്റെ എല്ലാ നീക്കവും മറി കടന്ന്  എട്ടുദിവസ മായി കാട്ടിനകത്തെ കാണാ മറയത്ത് കഴിയുകയാണ് അ ശോകൻ.  പലയി ടങ്ങളിലും അശോകനെ ക ണ്ടതായി ഊഹാപോഹ ങ്ങൾ പ്രചരിച്ചു. അവിടങ്ങ ളിലെല്ലാം പോലീസും നാ ട്ടുകാരും പാഞ്ഞെത്തിയെങ്കിലും ഫലമുണ്ടായില്ല
Reactions

Post a Comment

0 Comments