കാഞ്ഞങ്ങാട്: ജില്ലയിൽ തന്നെ അറിയപ്പെടുന്ന കാഞ്ഞങ്ങാട്ടെ പ്രശസ്ത ശിശുരോഗ വിദഗ്ധന് എ.സി.പത്മനാഭനെ 'കൊന്ന് '' സോഷ്യൽ മീഡിയ
ഇന്ന് രാവിലെ മുതൽ അദ്ദേഹം മരിച്ചതായി ഫേസ് ബുക്ക്, വാട്സാപ്പുൾപ്പെടെയുള്ള നവ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചു. കാട്ടുതീ പോലെ വാർത്ത പരന്നതോടെ പലരും വാർത്തയുടെ സത്യാവസ്ഥയറിയാൻ ബന്ധപ്പെട്ടു.ഫേസ് ബുക്കിലാണ് ആദ്യം വാർത്ത പ്രത്യക്ഷപ്പെട്ടത്.
ഹൊസ്ദുർഗിലെ ക്ലിനിക്കിൽ പതിവ് പോലെ അദ്ദേഹം ഇന്നും കുട്ടികളെ പരിശോധിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ മരണവാർത്ത വ്യാജമായി സൃഷ്ടിക്കപ്പെട്ടത്.
0 Comments