കാഞ്ഞങ്ങാട്: എറണാകുളത്ത് തിങ്കളാഴ്ച പിടിയിലായ കുപ്രസിദ്ധ കവർച്ചക്കാരൻ മടിക്കൈ കാഞ്ഞിരപൊയിലെ അശാേേകനെ ഇന്ന് ഉച്ചക്ക് 2 മണിയോടെ കാഞ്ഞങ്ങാട്ടെത്തിച്ചു
ഹൊസ്ദുർഗ് എസ് ഐ.കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ പോലിസ് സംഘം എറണാകുളത്തെത്തി കസ്റ്റഡിയിൽ ഏറ്റ് വാങ്ങിയ പ്രതിയെ ട്രെയിൻ മാർഗമാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്.
ഇന്നലെ മറെെൻഡ്രൈവിൽ നിന്നാണ് അശോകനെ എറണാകുളം പോലീസ് പിടികൂടിയത്
വിവരമറിഞ്ഞ് ഹൊസ്ദുർഗിൽ നിന്ന് പോലീസ് സംഘം എറണാകുളത്തേക്ക് പോവുകയായിരുന്നു.
. എറണാളത്ത് കാഞ്ഞിരപ്പൊയിൽ സ്വദേശികൾ അശോകനെ കണ്ട് തിരിച്ചറിയുകയും പോലീസിന് വിവരം കൈമാറുകയായിരുന്നു.
കാഞ്ഞിരപൊയിൽ കാട്ടിലൊളിച്ച അശോകന് വേണ്ടി പോലീസ് ആഴ്ചകളോളം തിരച്ചിൽ നടത്തിയിരുന്നു
മടിക്കൈയിൽ വീട്ടമ്മയെ തലക്കടിച്ച്ക ആഭരണംവർച്ച ചെയ്ത കേസ് മറ്റൊരു, വീട്ടിൽ നിന്ന് പണവും ആഭരണവും കവർച്ച, മറ്റൊരിടത്ത് നിന് മൊബൈൽ ഫോൺ കവർന്നതടക്കമുള്ള കേസുകളിൽ പ്രതിയാണ് അശോകൻ.
പോലിസിനെയും നാട്ടുകാരെയും വെട്ടിച്ച് കാട്ടിൽ കയറിയ അശോകൻ എറണാകുളത്തെത്തുമെന്ന് പോലീസ് കരുതിയിരുന്നില്ല.
0 Comments