Ticker

6/recent/ticker-posts

വീട്ടു വരാന്തയിൽ സ്ത്രിയെ തെരുവ് നായ കടിച്ചുകീറി, ആടിനെ കടിച്ചു കൊന്നു

അമ്പലത്തറ :കോടോംബേളൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകളിൽ തെരുവ് നായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസംഏഴാംമൈൽപോർക്കളത്ത് വീടിൻ്റെ വരാന്തയിൽ നിന്ന വീട്ടമ്മയെ തെരുവ് നായ കടിച്ച് മുറിവേൽച്ചു' അമ്പലത്തറ കാലിച്ചാൻ പാറയിലെ കെഎ, ഹമീദ് ഹാജിയുടെ എട്ടായിരം വിലയുള്ള  ആടിനെ തെരുവ് നായകൾ കടിച്ച് കൊന്നു
 മറ്റ് രണ്ട് ആടുകളെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു വീട്ടിൽ നിന്നും മുതിർന്നവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ ഭയമായി.
 തൊഴുത്തിൽ നിന്ന് വളർത്തുമൃഗങ്ങളെ പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയായി..ചെരിപ്പുകൾ ഷൂസുകളും മറ്റു സാധനങ്ങളും
വീട്ട് മുറ്റത്ത് നിന്ന് കടിച്ച് നശിപ്പിക്കുന്നു. ഇരുചക്രവാഹനത്തിൻ്റെ സീറ്റുകളും നശിപ്പിക്കൽ പതിവാണ്. ഇരുചക്രവാഹനങ്ങളുടെ പിറകെ നായ്ക്കൾഓടുന്നതും അവ വാഹനങ്ങൾക്ക് മുൻപിൽ ചാടുന്നതും അപകട ഭീഷണി ഉയർത്തുന്നു
.പട്ടാപ്പകൽ പോലും നായകളെ പേടിച്ച് കുട്ടികളെ മദ്രസ്സകളിലും സ്കൂളിലും . രാപകൽ വിത്യാസമില്ലാതെയായി ഇരുപഞ്ചായത്തിലുടനീളംതെരുവുനായ്ക്കൾ വിഹരിക്കുന്നത്. പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും കാര്യമില്ലന്നും ജനങ്ങളുടെ ജീവന്  ഭീഷണിയായ തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടു കാരുടെ ആവശ്യം.
Reactions

Post a Comment

0 Comments