Ticker

6/recent/ticker-posts

കപിൽ സിബൽ കോൺഗ്രസ് വിട്ടു സമാജ് പാർട്ടിയിൽ

ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. സമാജ്‌വാദി പാർട്ടി (എസ്പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക നൽകിയത്. മേയ് 16ന് രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും കപിൽ സിബൽ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍.രാജ്യസഭയില്‍ സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കു വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പറഞ്ഞു. അടുത്തിടെ എസ്പി നേതാവ് അസം ഖാനു ണ്ടേി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബല്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം നേടിക്കൊടുത്തിരുന്നു. 2017ല്‍ എസ്പിയില്‍ കുടുംബകലഹം ഉണ്ടായപ്പോള്‍ സൈക്കില്‍ ചിഹ്നം നേടാന്‍ അഖിലേഷിനെ സഹായിച്ചത് കപില്‍ സിബല്‍ ആയിരുന്നു.
Reactions

Post a Comment

0 Comments