Ticker

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ ഫുട്ബോൾ ഈസാ ഗ്രൂപ്പ് ചെർപ്പുളശ്ശേരി ചാമ്പ്യന്മാർ

ദുബൈ : ചിത്താരി ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജി സി സി കമ്മിറ്റി ദുബൈ ഖിസൈസ് വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മർഹും മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റിൽ ഈസാ ഗ്രൂപ്പ് ചെർപ്പുളശ്ശേരി ചമ്പ്യാന്മാരായി. യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചിത്താരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ ഫുട്‍ബോൾ താരം മുഹമ്മദ് റാഫി ഒന്നാം സ്ഥാനക്കാർക്കും  ക്ലബ് പ്രസിഡന്റ്‌ താജുദ്ധീൻ അക്കര രണ്ടാം സ്ഥാനക്കാർക്കും ട്രോഫി വിതരണം ചെയ്തു. 

ഒന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണ് പാരിതോഷികം നൽകിയത്. ടൂർണമെന്റിൽ മികച്ച ടോപ് സ്കോറർ ഹാറൂൺ തിരൂർ, മികച്ച ഡിഫൻഡർ അനീസ് മൂർക്കനാട്, മികച്ച റൈറ്റ് വിങ് ബാക്ക് മുസ്താഖ്, മികച്ച ഗോൾകീപ്പർ ഷമീർ, ബെസ്റ്റ് റൈറ്റ് ഫോർവേഡ് സഹദ്, മികച്ച താരം ഫായിസ്, മികച്ച ലെഫ്റ്റ് വിങ് ബാക്ക് നൗഷാദ്, ബെസ്റ്റ് ലെഫ്റ്റ് ഫോർവേഡ് റഹീം എന്നിവരെ തിരഞ്ഞെടുത്തു.  

ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യു എ ഇ ലുള്ള കലാ- കായിക പ്രേമികളായ വ്യവസായ പ്രമുഖരെ ആദരിച്ചതിന് പുറമെ കുടുംബ സദസ്സും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. സംഘാടക സമിതി ചെയർമാൻ മുജീബ് മെട്രോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, യഹ്യ തളങ്കര, സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, അജ്മൽ ഖാൻ, താജുദീൻ വടകര, സനോഫർ ഫാത്തിമ, ഇബ്രാഹിം എളേറ്റിൽ, അഡ്വക്കറ്റ് ഇബ്രാഹിം ഖലീൽ, ഹംസ തൊട്ടി, സ്വാലിഹ് ഹാജി തൊട്ടി, ഹനീഫ് മാറാബെൽ, ഹസ്സൻ യഫ, സി ബി കരീം, പി അബൂബക്കർ എന്നിവർ സംബന്ധിച്ചു.വിവിധ കലാകായിക പരിപാടിയിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങൾക്ക് പുറമെ ക്യാഷ് മണിയും സമ്മാനമായി ലഭിച്ചു. 
ഫോട്ടോ | മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റിൽ ചമ്പ്യാന്മാരായ
ഈസാ ഗ്രൂപ്പ് ചെർപ്പുളശ്ശേരിക്ക് ഇന്ത്യൻ ദേശീയ ഫുട്‍ബോൾ താരം മുഹമ്മദ് റാഫി ട്രോഫി സമ്മാനിക്കുന്നു.
Reactions

Post a Comment

0 Comments