Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരം ശുചീകരിക്കാനിറങ്ങി മുൻ സൈനികരായഹോം ഗാർഡുമാർ

കാഞ്ഞങ്ങാട്:മഴക്കാല പുർവ്വ ശുചീകരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റം പരിസരവും കേരള ഹോംഗാർഡ് അസോസിയേഷൻ പ്രവർത്തകർ ശുചീകരിച്ചു.
  ഉദ്ഘാടനം കഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ  കെ വി സുജാത  നിർവഹിച്ചു.  കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ: ബാലകൃഷ്ണൻ   ഹോംഗാർഡ് ജില്ല രക്ഷാധികാരി  വി വി രമേശൻ എന്നിവർ മുഖ്യ അതിഥിക ളായിരുന്നു.  ഹോംഗാർഡ് ജില്ല സെക്രട്ടറി ബിജു ഏ വി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  ബാബു കിത്തോൽ  സംസാരിച്ചു. ട്രഷറർ  സി വി നാരായണാൻ  നന്ദി പറഞ്ഞു
Reactions

Post a Comment

0 Comments