Ticker

6/recent/ticker-posts

ബി ജെ പിയുടെ ബി ടീമായി കോൺഗ്രസ് മാറി: പി.ജയരാജൻ

കരിന്തളം: ബി.ജെ.പി.യുടെ ബി ടീമായി കോൺഗ്രസ്സ് അധ:പതിച്ചിരിക്കുകയാണെന്ന് സി.പി.എംസംസ്ഥാനക്കമ്മറ്റി അംഗം പി.ജയരാജൻ പറഞു സി.പി.എം വേളൂർ ബ്രാഞ്ചിനു വേണ്ടി മെട്ട ക്കുന്നിൽ നിർമിച്ച ഏ കെ.ജി.മന്ദിരം ഉൽഘാടനം ചെയ്ത് അണ്ടോളിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേളൂർ കുട്ടിക്കന്നിൽ നിന്നും തുറന്ന വാഹനത്തിൽ നുറുകണക്കിനാളുക ചേർന്ന് ഓഫിസ് പരിസരത്തേക്ക് ആനയിച്ചു. ഏരിയാ സെക്രട്ടറി എം.രാജൻ ഫോട്ടൊ അനാച്ഛാദനം ചെയ്തു. ലോക്കൽ സെക്രട്ടറി വരയിൽ രാജൻ അധ്യക്ഷനായി. ടി.കെ. രവി. പാറക്കോൽ രാജൻ. കയ നി മോഹ നൻ.ടി.പി. ശാന്ത . എം.വി.രതീഷ് എന്നിവർ സംസാരിച്ചു. ഓഫിസ് കെട്ടിടം പണി പൂർത്തികരിച്ച കെ.സുരേശൻ .എ.കെ.ജിയുടെ ചിത്രം വരച്ച അനുരാഗ് എന്നിവർക്കുള്ള ഉപഹാരം പി.ജയരാജൻ. സമ്മാനിച്ചു പി.പി.രാജേഷ് സ്വാഗതവും എം കുഞ്ഞിരാമൻ നന്ദിയും പറഞു
Reactions

Post a Comment

0 Comments