രാജപുരംപൂടംകല്ല് താലൂക്ക് ആശുപത്രില്‍ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ നിയമിച്ചു പ്രസവ ചികില്‍സ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു
പൂടംങ്കല്ല് ബാങ്ക് ഹാളില്‍ എം സി ജോസഫൈന്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പര്‍ എം ശാന്ത ഉദ്ഘാടനം ചെയ്തു. വിജിത രക്നാകരൻ അധ്യക്ഷയായി. വില്ലേജ് സെക്രട്ടറി ബിന്ദു ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗീതഗോപാലൻ രക്തസാക്ഷി പ്രമേയവും, ഇ രാജി അനുശേചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് രജനി കൃഷ്ണന്‍, ജോഷി ജോർജ്ജ് എന്നിവർ സംസാരിച്ചു.
0 Comments