Ticker

6/recent/ticker-posts

സ്ക്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ശോഭക്ക് രണ്ട് ലക്ഷം രൂപയുടെ സഹായം

കാഞ്ഞങ്ങാട്:സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പള്ളിക്കര വനിതാ സംഘം  ഡി.ഡി.കളക്ഷൻ ഏജൻ്റ് .ബി.ശോഭയുടെ ചികിത്സക്കായി ഏകദിന ചലഞ്ചിലൂടെ കെ. സി.ഇ.എഫ്.ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് രണ്ട് ലക്ഷം രൂപ കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡൻറ് പി.കെ.വിനയകുമാർ വീട്ടിലെത്തി ശോഭയ്ക്ക് തുക കൈമാറി.
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിനയകുമാർ പി.കെ ക്ക് കാസറഗോഡ് ഡിസിസി ഓഫീസിൽ സ്വീകരണം നൽകി.  പ്രസിഡണ്ട് പി.കെ ഫൈസൽ ഹാരമണിയിച്ച് സ്വീകരിച്ച് സ്വീകരണ യോഗംഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.എ.അഷറഫ് അലി,  കെ.പി.കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി സെക്ടറി എം അസ്സിനാർ ,  ഹക്കിം കുന്നിൽ സംഘടനാ ചുമതലയിലുള്ള ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് എന്നിവർ സംസാരിച്ചു. കെ.സി. ഇ.എഫ് സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ കെ ശശി, പി.കെ പ്രകാശ് കുമാർ ,ജില്ലാ പ്രസിഡണ്ട് പി.കെ.വിനോദ് കുമാർ , സെക്രട്ടറി സി.ഇ ജയൻ  വനിതാ സെൽ സംസ്ഥാന കൺവീനർ പി. ശോഭ , എ കെ ശശാങ്കൻ, കെ.സുകുമാരൻ , പി.യു. വേണുഗോപാൽ, പുരുഷോത്തമൻ നായർ ഉദുമ, കെ. മധുസൂദനൻ , കെ.എം ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  വിനയകുമാർ പി.കെ മറുപടി ഭാഷണം നടത്തി
Reactions

Post a Comment

0 Comments