Ticker

6/recent/ticker-posts

മതമൈത്രിയുടെ ഉറൂസ് പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി

അമ്പലത്തറ: ജാതിമതത്തിൻ്റെ അതിർവരമ്പുകളില്ലാത്ത നാനാജാതി മതസ്ഥർ ഒന്നിച്ച് സന്ദർശനം നടത്തുന്ന ഉത്തരമലബാറിലെപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. ടി എം, മമ്മി മൗലവി പാറപ്പള്ളിമഖാം പ്രാർത്ഥനക്ക് നേത്രത്വം നൽകി.തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാജി, കെ ,അബൂബക്കർ മാസ്റ്റർ പതാക ഉയർത്തി, ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർഹാജിയുടെ അദ്ധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ക ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉറൂസ് ഉൽഘാടനം ചെയ്തു. എന്നും അല്ലാഹു വിൻ്റെ സ്മരണയിൽ ജീവിതം നയിക്കാൻ ഒരോരുത്തരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.സ്വലാത്ത് മജ്ലിസും നടന്നു.ഉസ്താദ് ഹസൻ അർശദി മുഖ്യ പ്രഭാഷണം നടത്തി.എം ഐ സി വിദ്യാർത്ഥി സ്വഫ് വാൻ പാറപ്പള്ളി, കെ.എം എ, റഹിമാൻ പാറപ്പള്ളി, സ്വാലിഹ് വൈറ്റ് ഹൗസ് എന്നിവർ സംസാരിച്ചു.ഹാജി, കെ ,അബൂബക്കർ മാസ്റ്റർ, കെ.എ ഹമീദ് ഹാജി.മുനമ്പം മഹമൂദ് ഹാജി, എ.എം ബഷീർ, കുഞ്ഞബ്ദുല്ല അമ്പലത്തറ, എ.ഉമ്മർ, മുസ്തഫ പാറപ്പള്ളി, എം കെ, ഹസൈനാർ, ഇസ്മായിൽ സഅദി, തുടങ്ങിയവർ ഉൽഘാടന സമ്മേളനത്തിൽ സംബന്ധിച്ചു.
Reactions

Post a Comment

0 Comments