കണ്ണൂർ:ഉത്തരകേരളത്തിലെ 7 പോലീസ് ജില്ലാ ടീമുകൾ മാറ്റുരച്ച ഐ ജി കപ്പ് വോളീബോൾ 2022 കാസർഗോഡ് ജില്ലാ പോലീസ് ടീമിന് സ്വന്തം.
കെ എ പി നാലാം ദളം മാങ്ങാട്ട് പറമ്പിൽ വെച്ച് നടന്ന അത്യന്തം വീറും വാശിയുമേറിയ തീപ്പാറുന്ന കലാശപ്പോരാട്ടത്തിൽ കോഴിക്കോട് സിറ്റിയെ ഏകപക്ഷീയമായ 3 സെറ്റുകൾക്ക് (25-20,28-26,25-22) പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തിന്റെ സുവർണ്ണ കപ്പിൽ കാസർഗോഡ് പോലീസ് ടീം മുത്തമിട്ടു.
ഫൈനലിലേക്കുള്ള ആവേശകരമായ വഴിയിലെ ആദ്യ മത്സരത്തിൽ, ശക്തരായ കണ്ണൂർ റൂറലിലെ 2 ന് എതിരെ 3 സെറ്റുകൾക്ക് തകർത്താണ് കാസറഗോഡ് ജില്ലാ ടീം സെമി ഫൈനലിൽ പ്രവേശിച്ചത്.
സെമി ഫൈനലിൽ 2017,2018 വർഷങ്ങളിൽ ഐജി കപ്പ് ജേതാക്കളായിരുന്ന കോഴിക്കോട് റൂറൽ പോലീസ് ടീമിനെ നേരിട്ടുള്ള 3 സെറ്റുകൾക്ക് (3-0) അടിയറവ് പറയിച്ച് കാസർഗോഡ് ജില്ലാ പോലീസ് ടീം ഫൈനലിൽ പ്രവേശിച്ചു.
ടൂർണമെന്റിൽ ഉടനീളം വന്മത്തിൽ പോലുള്ള പ്രതിരോധം തീർക്കുകയും വെടിയുണ്ടപോലുള്ള അറ്റക്കുകൊണ്ടും തന്ത്രപരമായ ജമ്പ് സെർവ്വ് കൊണ്ടും എതിരാളികളെ നിലം പരിശാക്കിയ കാസർഗോഡ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫിസർ 2006 ഫിലിപ്പ് തോമസ് ബെസ്റ്റ് അറ്റക്കാറായി തിരഞ്ഞെടുക്കപ്പെട്ടു.
0 Comments