കാഞ്ഞങ്ങാട്: അബുദാബി വാതക സ്ഫോടനത്തിൽ മരിച്ചകൊളവയൽ കാറ്റാടിയിലെ മേസ്ത്രി ദാമോദരൻ്റെ മകൻ ധനേഷ് 32 ൻ്റെ മൃതദേഹം നാളെ ഞായറാഴ്ച രാവിലെ നാട്ടിലെത്തും. ഇന്ന് രാത്രി 11.30 ന് എയർ ഇന്ത്യ വിമാനമാർഗം മംഗ് ളുരു വിമാനത്താവളത്തിലെത്തിക്കുന്ന മുതദേഹം രാവിലെ 8.30 മണിയോടെ നാട്ടിലെത്തും.മാണിക്കോത്ത് ടൗണിൽ രാവിലെ പൊതുദർശനത്തിന് വെക്കും തുടർന്ന് കാറ്റാടിയിലെത്തിക്കുന്ന മൃതദേഹം ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷം മാണിക്കോത്ത് സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും
പത്ത് ദിവസം മുൻപ് അബുദാബിയിലെത്തിയ ധനേഷ് വാതക പൊട്ടിത്തെറിയിൽ അകപ്പെട്ട് 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബുദാബി ആശുപത്രിയിൽ ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.
0 Comments