Ticker

6/recent/ticker-posts

അശോകനെ നാല് ദിവസത്തേക്ക് കോടതി പോലീസ്‌ കസ്റ്റഡിയിൽ വിട്ടു, ഒളിവിൽ കഴിഞ്ഞ മടിക്കൈ കാട്ടിലെത്തിക്കും

കാഞ്ഞങ്ങാട്:  നാടിനെ വിറപ്പിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ മടിക്കൈ കാഞ്ഞിരപൊയിലെ അശാേേകനെ കോടതി നാല് ദിവസത്തേക്ക് ഹൊസ്ദുർഗ് പോലിസ് കസ്റ്റഡിയിൽ വിട്ടു. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അവധിയായതിനാൽ പകരം ചുമതലയുള്ള കാസർകോട് മജിസ്ട്രേറ്റ് കോടതിയാണ് ഹൊസ്ദുഗ് പോലീസിൻ്റെ കസ്റ്റഡി ആവശ്യം ഇന്ന് പരിഗണിച്ചത്. ഉച്ചക്ക് ശേഷം അശോകനെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിടുകയായിരുന്നു
 പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തുന്നതിനായാണ്  പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. എറണാകുളത്ത് 
 മറെെൻഡ്രൈവിൽ നിന്നാണ് അശോകനെ എറണാകുളം പോലീസ് പിടികൂടിയത്
അമ്പലത്തറ പോലീസിൽ2 കേസുകൾ പ്രതിക്കെതിരെയുണ്ട്

പരാതിക്കാരൻ: പ്രഭാകരൻ കറുവളപ്പു
തായനുർ നൽകിയ കേസ്.
2.75 പവൻ സ്വർണം
2 മൊബൈൽ
1500 രൂപ കവർന്നതാണ് കേസ്.
മാധവി യുടെ വീട് പൂട്ട് പൊളിച്ചു അകത്തു കയറി 30000 രൂപ കവർന്നതാണ് രണ്ടാമത്തെ കേസ്.

രണ്ട് കേസിലും ഒന്നാം പ്രതി അശോകനാണ്.
രണ്ടാം പ്രതി മഞ്ജുനാഥ്ബന്ധടുക്കനേരത്തെ അറസ്റ്റിലായി. മടിക്കൈയിൽ വീട്ടമ്മയെ തലക്കടിച്ച് ആഭരണം കവർന്ന കേസിലാണ് ഹൊസ്ദുർഗ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ മടിക്കൈ കാട്ടിലെത്തിച്ചു അശോകനിൽ നിന്ന് തെളിവെടുക്കും
Reactions

Post a Comment

0 Comments