അമ്പലത്തറ: സഹജീവികളുടെ വികാരം ഏൻ്റെത് കൂടിയെന്ന് തിരിച്ചറിഞ്ഞ് അവരെനെഞ്ചോട് ചേർത്ത് പിടിക്കാൻ നമുക്ക് ആകുമ്പോൾ മാത്രമെ നാം ഒരു മനുഷ്യസ്നേഹിയായി മാറുകയുള്ളൂവെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
മൂന്നാം മൈൽ സ്പോട്ടിംഗ് ഇമാറാത്ത് ചാരിറ്റി, ആട്സ്, സ്പോർട്സ് ക്ലബ്ബിൻ്റെ കോംപ്ലക്സിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്ര രത്തിൽ മാനവികതയുടെ മഹൽ സന്ദേശം ഉയർത്തി പിടിച്ച് ഒരു പ്രദേശത്തിൻ്റെ പ്രതീക്ഷയായി മാറിയ സ്പ്പോട്ടിംഗ് ഇമാറാത്തിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
സി എച്ച്, കുഞ്ഞമ്പു എം എൽ എ അദ്ധ്യക്ഷത വഹിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ എം പി, സി കെ അരവിന്ദാക്ഷൻ, സബിതചൂരിക്കാട്,രഞ്ജിത്ത് രവീന്ദ്രൻ, എപി ഉമ്മർ, മിർഷാദ് മിച്ചു, ശിവ പ്രസാദ്, ഹാരിസ് സൈനുദ്ധീൻ, മെഹബൂബ്, കെ പി ,
സത്താർ മൂന്നാം മൈൽ, സാലിഹ് വൈറ്റ് ഹൗസ്, റഷീദ് മൂന്നാം മൈൽ,
ആശിഫ് ഗ്ലോബൽ ,തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഘലകളിൽ കഴിവ് തെളിയിച്ച ബാബു കോട്ടപ്പാറ, അർജുൻ, വിനോദ് അമ്പലത്തറ, മുനീസ അമ്പലത്തറ, കലാദേവി ഹരിദാസ്, അക്ഷയ ജയചന്ദ്രൻ ,ഹരിപ്രിയ ഹരിഹരൻ, സുകന്യ എന്നിവരെ അനുമോദിക്കുകയും വിവിധസന്നദ്ധ സംഘടനകൾക്കുള്ള വീൽ ചെയർകളും ചടങ്ങിൽ വെച്ച് വിതരണം നടത്തി.ഹന, ഹയ എന്നീ കൊച്ചു കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാർത്ഥനാ ഗാനം ഏറെ ശ്രദ്ധ പിടിച്ച് പറ്റി.മൂന്നാം മൈൽ പ്രദേശത്തെ ആവേശം കൊള്ളിച്ചതായിരുന്നു പരിപാടികൾ
0 Comments