Ticker

6/recent/ticker-posts

ലോക സൈക്കിൾ ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തി

കാഞ്ഞങ്ങാട്: സൈക്കിൾ ദിനാചരണത്തോടനുബന്ധിച്ച് കാസറഗോഡ് പെഡല്ലേഴ്സ് ,നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് സൈക്കിൾ റാലി നടത്തി. കാഞ്ഞങ്ങാട് നഗരസഭാദ്ധ്യക്ഷ കെ.വി.സുജാത ടീച്ചർ റാലി ഫ്ലാഗ്ഗോഫ് ചെയ്തു. 
മുൻ നഗരസഭാദ്ധ്യക്ഷനും വാർഡ് കൗൺസിലറുമായ വി.വി രമേശൻ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ അജിത്ത്. പി , കാസറഗോഡ് പെഡല്ലേഴ്സ് പ്രസിഡണ്ട്‌ സുജേഷ് പി വി, സെക്രട്ടറി ബാബു മയൂരി, യൂത്ത് വളണ്ടിയർ സനൂജ പി , സുരക്ഷ പ്രൊജക്ട് മാനേജർ ശ്രീനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ 1984 ൽ സൈക്കിളിൽ ഭാരത പര്യടനം നടത്തിയ സംഘത്തിലെ അംഗംവും കാസറഗോഡ് പെഡല്ലേഴ്സ് കുടുംബാംഗവുമായ സി.രാധാകൃഷ്ണൻ പടിഞ്ഞാറ്റംകൊഴുവലിനെ അനുമോദിച്ചു.  ഫോട്ടോ കോണ്ടസ്റ്റ് വിജയി താജു കല്ലായിക്കുള്ള സമ്മാന വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
Reactions

Post a Comment

0 Comments