Ticker

6/recent/ticker-posts

25 ലിറ്റർ കർണാടക മദ്യവും ഓട്ടോയും പിടിയിൽ

 കാസർകോട്: 25 ലിറ്റർ കർണാടക വിദേ
ശമദ്യവും ഓട്ടോയും പിടിയിൽ
മഞ്ചേശ്വരം  ബായാർ  കനിയാലത്തടുക്കത്തു നിന്നുമാണ് പിടികൂടിയത്.
 25.92 ലിറ്റർ കർണാടക മദ്യം ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്നതിനിടെ    കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ  എം രാജിവനും പാർട്ടിയും ചേർന്നാണ് പിടിച്ചത്  .പ്രതി  വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.    പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്‌ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ  ജിജിത്ത്കുമാർ,നസറുദ്ദീൻ. എ. കെ,വിനോദ്.കെ,സബിത്ത് ലാൽ വി.ബി,വനിത സിവിൽ എക്സൈസ് ഓഫീസർ ബിജില.വി, എക്സൈസ് ഡ്രൈവർ വിജയൻ പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments