ചെറുവത്തൂർ: ആകാശത്തിൽ നക്ഷത്രങ്ങൾ വിരിഞ്ഞു. നക്ഷത്രങ്ങൾക്കിടയിൽ അമ്പിളിമാമൻ തെളിഞ്ഞു നിന്നപ്പോൾ അപ്പോളോ 11 സെക്കൻ്റ് അമ്പിളിമാമനെ ലക്ഷ്യമാക്കി കുതിച്ചു. തൊട്ടുപിറകെ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും മുന്നിലെത്തി കൈവീശിയപ്പോൾ കുട്ടികൾ ആവേശത്തോടെ കൈയടിച്ചു.
ഗവ.എൽ.പി സ്കൂൾ ചെറിയാക്കരയിലെ കുട്ടികളാണ് വേറിട്ട രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും നക്ഷത്രങ്ങൾ പതിച്ച് ആകാശം സൃഷ്ടിച്ചാണ്
മുഴുവൻ കുട്ടികളും
കൃതിയ രഞ്ജിത്ത് അനൻ കെ തമ്പാനും എന്നിവർ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനുമായി മാറി. ചാന്ദ്രമനുഷ്യരുമായി മുഖാമുഖം, ചാന്ദ്രദിനപ്പതിപ്പ് നിർമാണം, ചാന്ദ്രദിനക്വിസ്, ചാന്ദ്രയാത്ര വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.പി ടി എ പ്രസിഡണ്ട് കെ.കെ തമ്പാൻ പരിപാടി ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ഉഷ.പി.ടി അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ സംസാരിച്ചു.സൗമ്യ പി.വി സ്വാഗതവും ദിവ്യ.എം നന്ദിയും പറഞ്ഞു
0 Comments