പരപ്പ: പെൺകുഞ്ഞ് പിറന്നകാരണത്താൽ യുവതിക്ക് ഭർതൃവീട്ടിൽ പീഡനം ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്.പാലാവയൽ ഏണിച്ചാലിലെ അഞ്ജലീന ജോൺ 28 നൽകിയ പരാതിയിൽ ഭർത്താവ് തൃശൂർ അനാസ്കയൽ റോഡിലെ ഡിഫിൻഡിക്സൻ 29, ഭർതൃബന്ധുക്കളായ സലോമിനി, ബേബി മരിയ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്.2021 ജൂൺ 28 നായിരുന്നു ഇവരുടെ വിവാഹം ഭർതൃവീട്ടിലും സ്വന്തം വീട്ടിലും വെച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. അര ലക്ഷം രൂപയും പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും 10 പവൻ സ്വർണാഭരണവും ഭർത്താവ് കൈക്കലാക്കി. പെൺകുഞ്ഞ് പിറന്നതോടെ ഇതിൻ്റെ പേരിലായി ഭർത്താവിൻ്റെയും ബന്ധുക്കളുടെയും പീഡനം യുവതി പരാതിയിൽ പറഞ്ഞു.
0 Comments