Ticker

6/recent/ticker-posts

തലക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു

ഉദുമ: ഉദുമ മാങ്ങാട് തലക്കടിയേറ്റ് മംഗലാപുരത്ത് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കൊല്ലപ്പെട്ടു. അയൽവാസിയെ മേല്പറമ്പ പോലീസ്  അറസ്റ്റ് ചെയ്തു ബാര മീത്തൽ മാങ്ങാടിലെ ടി.എ റഷീദ് 42 ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജൂലായ് 10ന് പെരുന്നാൾ ദിവസം കൂളിക്കുന്ന്  ജുമാ മസ്ജിദിൽ  പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ് മടങ്ങവെയാണ്  ടി എ റഷീദിനെ  അയൽവാസിയായ ഹബീബ് എം 40,  മുൻവിരോധത്താൽ ആക്രമിച്ചത്.
 ആണി തറച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു
 റഷീദിനെ ആദ്യം ഉദുമ ആശുപത്രിയിലും  ഗുരുതരമായതിനാൽ മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പ്രവേശിപ്പിച്ചു 
ഇന്ന് രാത്രിയോടെയാണ് മരണം.
 റഷീദിന്റെ ബന്ധുവായ മുഹമ്മദ് സൽമാൻ ഫാരിസിന്റെ പരാതിയിൽ ഹബീബിന്റെ പേരിൽ മേല്പറമ്പ പോലീസ് കേസ് എടുത്തിരുന്നു
 ഹബീബിനെ ഇന്ന് വൈകുന്നേരം മേൽപ്പറമ്പ് സിഐ ടി ഉത്തംദാസ്, ജൂനിയർ എസ് ഐ ശരത് സോമൻ, പോലീസുകാരായ പ്രദീപ്കുമാർ, അജിത്കുമാർ  എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു

പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ്  ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
 
മരണപ്പെട്ട റഷീദിന്റെ മൃതദേഹം  സിഐ ഉത്തംദാസിന്റെ നേതൃത്ത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി  പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ:മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവ സ്ഥലം ഫോറൻസിക് വിദദ്ധർ പരിശോധിച്ചു.
Reactions

Post a Comment

0 Comments