Ticker

6/recent/ticker-posts

ശ്രീരാം വെങ്കിട്ടരാമൻ്റെ നിയമനം റദ്ദാക്കണം: ലഹരി നിർമ്മാർജ്ജന സമിതി


കാഞ്ഞങ്ങാട് :ഔദ്യോഗിക പദവിയിലിരിക്കെ മദ്യലഹരിയിൽ പെൺസുഹൃത്തുമൊത്ത് നിയമ വിരുദ്ധമായി പാതിരാരാത്രിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനായ മാധ്യമപ്രവർത്തൻ കെ.എം ബഷീറിൻ്റെ മരണത്തിനിടയാക്കിയ  ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ ഭരണത്തലവനാക്കിയ സർക്കാർ തീരുമാനം അത്യന്തം ഹീനവും, നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന്  ലഹരി നിർമാർജന സമിതി യോഗം അഭിപ്രായപ്പെട്ടു.
          കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നേരിടുന്ന  പ്രതിയെ ഇത്തരം പദവികളിൽ നിയമിക്കുന്നതിലൂടെ  ഔദ്യോഗികമായുള്ള മദ്യപാനവും, മദ്യലഹരിയിൽ നടത്തുന്ന കുറ്റകൃത്യങ്ങളും സർക്കാരിന്റെ കണക്കിൽ കുറ്റമല്ല എന്ന് വരുന്നത് മാന്യമായി നീതിപൂർവ്വും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണ്.
  സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ലഹരി നിർമാർജന സമിതി ആവശ്യപ്പെട്ടു.
എൽ എൻ എസ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് മൂസാൻ പാട്ടില്ലത്ത് അദ്ധ്യക്ഷത വഹിച്ചു.ഡോ:ടി എൻ സുരേന്ദ്രനാഥ്, കരീം കുശാൽനഗർ,എം എ മൂസ മൊഗ്രാൽ,പി വി മൊയ്തീൻ കുഞ്ഞി, നിയാസ് ഹൊസ്ദുർഗ്  പ്രസംഗിച്ചു.
Reactions

Post a Comment

0 Comments