Ticker

6/recent/ticker-posts

പാറപ്പള്ളിയിൽ സ്ക്കൂട്ടി യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച കെ എസ് ആർ ടി സി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: സ്കൂട്ടി യാത്രികയെ ഇടിച്ചിട്ട് നിർത്താതെ പോയ കെ.എസ്. ആർ.ടി.സി ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശി അനിൽ ജേക്കബ്ബിനെയാണ് അറസ്റ്റു  ചെയ്തത്
.പാറപ്പള്ളിയിലെ പൊലിസ് ക്വാർട്ടേഴ്സിന് മുമ്പിലാണ് അപകടം.
 മീങ്ങോത്ത് സ്വദേശിനി വത്സലയെയാണ് ഇടിച്ചിട്ട് ബസ് നിർത്താതെ പോയത്. പാണത്തൂർ കോട്ടയം പാലാ റൂട്ടിലോടിയ ബസാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.. കസ്റ്റഡിയിലെടുത്ത ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ  പരിശോധിച്ചു.പിന്നീട് ബസ് വിട്ടുകൊടുത്തു. അനിലിനെ ജാമ്യത്തിൽ വിട്ടു.വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം.
Reactions

Post a Comment

0 Comments