കാഞ്ഞങ്ങാട്:കുടുംബ ഡോക്ടർമാർ മുൻനിരയിൽ എന്ന സന്ദേശവുമായി ദേശീയ ഡോക്ടേർസ് ദിനത്തിൽ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ത്വക്ക് രോഗ വിദഗ്ധ യുമായ ഡോക്ടർ അഷിമ ആർ ചന്ദ്രനെ പ്രത്യേകം ചേർന്ന സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപകൻ അസീസ് ആർ പൊന്നാടയണിയിച്ചു ആദരിച്ചു .
2018ൽ കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് എം ബി ബി എസിൽ ഒന്നാം റാങ്ക് കാരിയായ ഡോക്ടർ അഷിമ ആർ ചന്ദ്രൻ കാക്കാട്ടിയ ഗവൺമെൻ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജ് വാറങ്കൽ , ഹൈദരാബാദിൽ നിന്നുമാണ്
ഡെർമറ്റോളജിയിൽ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കി നിലവിൽ ത്വക്ക് രോഗ വിദഗ്ധയാണ് .
വിവിധതരം ചർമ്മ രോഗങ്ങളെ കുറിച്ചും, മുൻ കരുതലുകളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രസന്റേഷന്റെ സഹായത്തോടുകൂടി ഡോക്ടർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി .
സൗന്ദര്യവർദ്ധക വസ്തുവിന്റെ പിന്നാലെ പോകുന്ന പുതിയ തലമുറയിലെ കുട്ടികൾക്ക് വലിയ തിരിച്ചറിവ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു ക്ലാസ് .
ചർമ്മരോഗങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങൾ ചോദിച്ചറിയുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
ആരോഗ്യ, ശുചിത്വ ക്ലബ്ബ് കൺവീനർ മാധുരി ടീച്ചർ ഡോക്ടേർസ് ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു
ചടങ്ങിന് ഹെഡ്മാസ്റ്റർ അസീസ് ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമീർ കോടിബയൽ നന്ദിയും പറഞ്ഞു .
0 Comments