കാഞ്ഞങ്ങാട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിച്ചുവീഴ്ത്തി പണം തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ റിമാൻ്റിലുള്ള രണ്ട് പ്രതികളെ കോടതി പോലിസ് കസ്റ്റഡിയിൽ വിട്ടു.
സംഘത്തിലെ മുഖ്യപ്രതികൾ കേരളം വിട്ടതായി പോലീസ് പറഞ്ഞു.
ബേക്കൽ സ്വദേശികളായ ഷിഹാബ്, സുജിത്ത്, 'ബെണ്ഡിച്ചാൽ മണ്ഡലി പാറയിലെ യാസിൻ എന്നീ പ്രധാന പ്രതികളാണ് പോലിസിനെ വെട്ടിച്ച് കടന്നത്.പ്രതികൾ കർണാടകയിലുള്ളതായി പോലീസ് ഉറപ്പാക്കിയ സാഹചര്യത്തിൽ കർണാടക കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ശക്തമാക്കി.
കേസിൽ അറസ്റ്റിലായ
പള്ളിക്കരയിലെ അബ്ദുൽ സലാം (51), മൊഗ്രാൽ കുട്ലുവിലെ സത്താർ (44) എന്നിവരെ യാ ണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് വിട്ടുനൽകിയത്.
അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവുവും പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു കൃത്യം നടത്താൻ ഓംനി വാൻ വാടകക്കെടുത്തമുണ്ടാറിൽ പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഗൂഡാലോചന നടന്ന പെട്രോൾ പമ്പ് പരിസരത്ത് പ്രതികളെയെത്തിച്ചു
ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെയാ (43)ണ് കഴിഞ്ഞയാഴ്ച
ആക്രമിച്ചത്. രാത്രി കടയടച്ച് മടങ്ങുമ്പോഴാണ് സംഭവം. ഇരിയ ടൗണിലെ ചർച്ചിന് സമീപത്തുവെച്ചാണ് വാഹനമിടിച്ചത്.ബാലചന്ദ്രൻ ബഹളം വച്ചപ്പോൾ മുളകുപൊടി വിതറി സംഘം രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ടു പങ്കാളികളായവരല്ല
0 Comments