കാഞ്ഞങ്ങാട്: വിദ്യാർത്ഥിനികളുടെ ഇടപെടൽ മൂലം ചോരക്കുഞ്ഞുമായി നഗരത്തിൽ കളിപ്പാട്ടവിൽപ്പനയിൽ ഏർപ്പെട്ടിരുന്ന സ്ത്രികളെ പിങ്ക് പോലീസ് ഇടപെട്ട് തിരിച്ചയച്ചു.
ഒരു ദിവസം പ്രായമായ കുഞ്ഞുമായി വൈകിട്ട് കാഞ്ഞങ്ങാട്ബസ് സ്റ്റാൻ്റ് പരിസരത്ത് കളിപ്പാട്ടവിൽപ്പനയിലേർപ്പെടുന്ന നാടോടി സ്ത്രികളെ കുറിച്ച് ഇത് വഴി യെത്തിയ സ്ക്കൂൾ വിദ്യാർത്ഥിനികൾ സബ് ഇൻസ്പെക്ടറെ വിവരം ധരിപ്പിച്ചു.വിവരം കിട്ടിയപ്പോൾ തന്നെ പിങ്ക്പോലീസും സ്ഥലത്തെത്തി. പരാതി അറിയിച്ച നാല് പെൺകുട്ടികളുമിവിടെയുണ്ടായിരുന്നു
തുണികൊണ്ട് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത വിധം കുഞ്ഞിനെ മൂടിയിരുന്നു മഴയും വേയിലും മാറി മാറി വന്ന സമയത്തായിരുന്നു ചോര കുഞ്ഞിനോടുള്ള ക്രൂരത ആറ് മാസം പ്രായം തോന്നിപ്പിക്കുന്ന മറ്റൊരു കുഞ്ഞും മൂന്ന് വയസുകാരനും കൂട്ടത്തിലുണ്ടായിരുന്നു മൂന്ന് സ്ത്രികളാണ് പിഞ്ച് കുഞ്ഞുങ്ങളുമായി റോഡരികിൽ കച്ചവടത്തിനിറങ്ങിയത്.
രാജസ്ഥാൻ സ്വദേശികളാണിവർ.വനിതാ പോലീസുകാർ എത്തിയതിന് പിന്നാലെ ഇവർക്കൊപ്പമുള്ള പുരുഷന്മാർ സ്ഥലത്തെത്തി.അടുത്ത ദിവസം രാജസ്ഥാനിലേക്ക് മടങ്ങുകയാണെന്നറിയിച്ചതോടെ ഇവരെ പോകാൻ അനുവദിച്ചു
0 Comments