ഇരിയ. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി ഇരിയ ലാലൂർ വയലിൽ നാട്ടി മഹോത്സവം സംഘടിപ്പിച്ചു.
നുറുകണക്കിനാളുകൾ പങ്കെടുത്ത നാട്ടി മഹോൽസവം ലാലൂർ വയലിൽ നാടൻ പാട്ടിൻ്റെയും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ച് ഉൽസവാന്തരീക്ഷം സൃഷ്ടിച്ചു.നാട്ടി മഹോത്സവം അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ .ടി.കെ.മുകുന്ദൻ ഉൽഘാടനം ചെയ്തു വൈ പ്രസിഡൻ്റ് .പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, ഒന്നാം വാർഡ് മെമ്പർ കെ.എം.കുഞ്ഞികൃഷ്ണൻ, കൃഷി ഓഫീസർ കുമാരി'ഹരിത, പഞ്ചായത്ത് അസി.സെക്രട്ടറി എസ്സ്.രൂപേഷ്, പഞ്ചായത്ത് സെലിബ്രേഷൻ സെക്ഷൻ ക്ലാർക്ക് ബാബു, പഞ്ചായത്ത് യൂത്ത് ക്യാപ്റ്റൻ റെനീഷ് കണ്ണാടിപ്പാറ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്യാംലാലൂർ സ്വാഗതവും കൺവീനർ കെ.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
0 Comments