Ticker

6/recent/ticker-posts

ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു, പള്ളിക്കരയിൽ കനത്ത സുരക്ഷ

കാഞ്ഞങ്ങാട്:ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു വോട്ടെടുപ്പിന് പള്ളിക്കരയിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് ' മറ്റ് ബൂത്തുകളെ അപേക്ഷിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിന് നൽകുന്നതിനെക്കാൾ വലിയ പോലീസ് സന്നാഹത്തെ ബുത്തിലും വാർഡിലും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ റൂട്ട് മാർച്ച് നടത്തി.മറ്റ്സ്റ്റേഷനുകളിൽ നിന്നു പള്ളിക്കരയിൽ കുടുതൽ പോലീസിനെ എത്തിച്ചു.
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി 11-ാം വാര്‍ഡ് തോയമ്മല്‍, കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആടകം, പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴ, ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെ, കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭയില്‍ 565 പുരുഷന്‍മാരും 633 സ്ത്രീകളുമടക്കം 1198 വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. കുമ്പള പഞ്ചായത്തില്‍ 875 പുരുഷന്‍മാരും 951 സ്ത്രീകളുമടക്കം 1826 വോട്ടര്‍മാരും ബദിയഡുക്ക പഞ്ചായത്തില്‍ 659 പുരുഷന്‍മാരും 646 സ്ത്രീകളുമായി 1275 വോട്ടര്‍മാരും വോട്ട് ചെയ്യും. പള്ളിക്കര പഞ്ചായത്തില്‍ 891 പുരുഷന്‍മാരും 995 സത്രീകളുമായി 1886 വോട്ടര്‍മാരും കള്ളാര്‍ പഞ്ചായത്തില്‍ 581 പുരുഷന്‍മാരും 597 സ്ത്രീകളുമായി 1178 വോട്ടര്‍മാരും പോളിങ് ബൂത്തുകളിലെത്തും.
കഞ്ഞങ്ങാട് നഗരസഭ, ബദിയഡുക്ക പഞ്ചായത്ത്, പള്ളിക്കര പഞ്ചായത്ത്, കള്ളാര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും കുമ്പള പഞ്ചായത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
 വോട്ടെടുപ്പ് സമയം  രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും. വോട്ടെടുപ്പിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ടില്ല
Reactions

Post a Comment

0 Comments