കാഞ്ഞങ്ങാട്: രാത്രി 7.30 മണിക്കും ഒരു മണിക്കുമിടെ 17 കാരിയെ അഗതിമന്ദിരത്തിൽ നിന്ന് കാണാതായത് പരിഭ്രാന്തിയുണ്ടാക്കി. പടന്നക്കാട് കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. അധ്യാപികയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. കുട്ടിയെ ഇന്ന് ആവിക്കരയിലെ സ്വന്തം വീട്ടിൽ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
0 Comments