Ticker

6/recent/ticker-posts

നീലകണ്ഠൻ കൊലപാതകം പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്

കാഞ്ഞങ്ങാട്: വേലേശ്വരം നമ്പ്യാര ടുക്കത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് ഇറക്കി പോലിസ് പ്രതിയെ
 തേടി പോയ പോലീസ് ബാംഗ്ലൂരിൽ നിന്നും വന്നതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. 
 സുശീല ഗോപാലൻസ് മാരക ക്ലബ്ബിനടുത്ത് താമസിക്കുന്ന
  നീലകണ്ഠനെ 37 കൊലപ്പെടുത്തിയ പ്രതി ഗണേഷനെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ്.
തിങ്കളാഴ്ച രാവിലെയാണ് നീലകണ്ഠന്റെ മൃതദേഹം വീട്ടിനകത്ത് കിടപ്പ് മുറിയിൽ കാണപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കഴുത്തിനേറ്റ ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് മരണത്തിന് കാരണമെന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു
Reactions

Post a Comment

0 Comments