എൻഡോസൾഫാൻ ദുരിതത്തിൽ കഴിഞ്ഞിരുന്ന ധന്യ ഒടുവിൽ മരണത്തിന് കീഴടങ്ങി.i ദുരിതത്തിൽ കഴിയുന്ന കുടുംബത്തിന് വീട് പോലുമില്ലെന്നറിഞ്ഞ് നടൻ സുരേഷ് ഗോപി നിർമിച്ചു നൽകിയ സ്നേഹവീട് അനാഥമാക്കിയയാണ് ധന്യ മരണത്തിനു കീഴടങ്ങിയത്. കിഴക്കുംകര അതിയാമ്പൂർ റോഡിലാണ് ഇവർക്കായി സുരേഷ് ഗോപി വീട് നിർമ്മിച്ചു നൽകിയത്. ഗൃഹപ്രവേശ ചടങ്ങിലും സുരേഷ് ഗോപി എത്തിയിരുന്നു. കഥാകൃത്ത് ഡോ. അംബികാസുതൻ മാങ്ങാട്, നെഹ്റു കോളേജ് സാഹിത്യവേദി എന്നിവയുടെ പ്രേരണയാലാണ് ധന്യയ്ക്ക് തണലാെ ഒരുക്കിയിരുന്നത്. 2014ലാണ് വീട് നിർമ്മിച്ചു നൽകിയത്. അരയിലെ പരേതനായ ഗണപതി നളിനി ദമ്പതികളുടെ മകളാണ് 28 കാരിയായ ധന്യ. സഹോദരി ഗീതു.
0 Comments