ഉക്കിനടുക്ക: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ജില്ലയിലേക്ക് സർക്കാർ ശ്രദ്ധയും വികസന പരിഗണനയും ആവശ്യപ്പെട്ടുകൊണ്ട് കറുത്ത ബാനറുകളുമായി മെഡിക്കൽ കോളേജ് വളഞ്ഞു.
കാസറഗോഡ് ജില്ലയുടെ മാത്രം പ്രത്യേകതയായ സർക്കാർ അവഗണന, 9 വർഷങ്ങളായി പണിതിട്ടും പണിതിട്ടും തീരാത്ത ഉക്കിനടുക്കയിലുള്ള പരിമിതമായ ഒ.പി. വിഭാഗം മാത്രമുള്ള മെഡിക്കൽ കോളേജ്, ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കാസറഗോഡിന് ലഭിക്കുന്നതിന് വേണ്ടി കേരള സർക്കാർ അനുകൂല പ്രൊപ്പോസൽ നൽകുക, കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുക, മെഡിക്കൽ കോളേജ് പണി മുഴുവനും പൂർത്തിയാക്കി രോഗികൾക്കും പഠിതാക്കൾക്കും പൂർണ്ണ സജ്ജമായി ഉടനെ തുറന്ന് കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ യാ ണ് ഉക്കിനടുക്കയിലുള്ള കാസറഗോഡ് മെഡിക്കൽ കോളേജ് വളഞ്ഞത്. 41 തദ്ദേശ സ്വയം ഭരണ പ്രദേശത്തെ നിവാസികൾ പ്രതിഷേധ ബാനർ ഉയർത്തിയാണ് മെഡിക്കൽ കോളേജ് വളഞ്ഞത്.
ഉക്കിനടുക്കയിലുള്ള മെഡിക്കൽ കോളേജിന്റെ മുന്നിൽ തീർത്ത പ്രതിഷേധ വലയം ഏന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സോമശേഖര ഉദ്ഘാടനം ചെയ്തു. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അഹമ്മദ്, സാഹിത്യകാരൻ സുകുമാരൻ പെരിയച്ചൂർ, അതിജീവനം ചാരിറ്റബിൾ സൊസൈറ്റി ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ ചീമേനി, വ്യാപാരി വ്യവസായി ഏകോപന സമിതി പെർള യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ, മുസ്‌ലിം ലീഗ് നേതാവ് ഏരിയപ്പാടി മുഹമ്മദ് ഹാജി, വനിതാ ലീഗ് നേതാവ് ഖൈറുന്നിസ്സ കമാൽ, അതിജീവനം ഭാരവാഹികളായ രതീഷ് കുണ്ടംകുഴി, അഹമ്മദ് ഷാഫി, എൻഡോസൾഫാൻ വിരുദ്ധ സമിതി നേതാവ് കെ.ബി, മുഹമ്മദ് കുഞ്ഞി, കെസെഫ് പ്രധിനിധി മുഹമ്മദ് കുഞ്ഞി ബേക്കൽ, യോഗക്ഷേമ സഭാ ജില്ലാ സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, കണിഷ മഹാ സഭാ സ്ഥാപക നേതാവ് കുഞ്ഞികൃഷ്ണൻ ജ്യോൽസ്യർ, ബ്രദർസ് ക്ലബ്ബ് പ്രധിനിധി അബ്ദുല്ലക്കുഞ്ഞി ബേക്കൽ, ഏന്മകജെ മുൻ വൈസ് പ്രസിഡന്റ് ആയിഷ മുഹമ്മദലി, മെമ്പർ ആയിഷ, വ്യാപാരി വ്യവസായി മുൻ യൂണിറ്റ് പ്രസിഡന്റ് ടി. പ്രസാദ്, വ്യാപാരി വ്യവസായി നേതാവ് സൂര്യ നാരായണ ഭട്ട്, കൂട്ടായ്മ ഭാരവാഹികളായ ഹക്കീം ബേക്കൽ, ബഷീർ കൊല്ലമ്പാടി, ഫൈസൽ ചേരക്കാടത്ത്, മുരളീധരൻ പടന്നക്കാട്, ഇസ്മായിൽ ഖബർദാർ, ശ്രീനാഥ് ശശി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻ ചാർജിന് പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ നിവേദനം നൽകി.
0 Comments