കാഞ്ഞങ്ങാട് : കല്ലൂരാവി മുറിയനാവിയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾ സാരമായി പരിക്ക്. ഇന്ന് വൈകിട്ട് ആണ് അപകടം. കുശാൽ നഗർ പോളിടെക്നിക്കിലെ വിദ്യാത്ഥികളാണ് അപകടത്തിൽപെട്ടത്. പോളിടെക്നിക് വിദ്യാർത്ഥിയാണ് മരിച്ചു. കുശാൽ നഗർ പോളിടെക്നിക് വിദ്യാർഥികണ്ണൂർ കുഞ്ഞിമംഗലം ഏഴിമല സ്വദേശി രോഹിത് 20 ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലന് I9 പരിക്കേറ്റു. യുവാവിനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിന്നും മംഗലാപുരത്തേക്ക് മാറ്റുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. എളുപ്പവഴി എന്ന നിലയിൽ കല്ലൂരാവി വഴി പോവുകയായിരുന്നു. മെക്കാനിക്കൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മരിച്ച രോഹിത്. നാട്ടുകാരനും സുഹൃത്തുമായ അലൻ, രോഹിത്തിനെ കൂട്ടാൻ വന്നതാണെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ് ജില്ലാശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും രോഹിത് മരിക്കുകയായിരുന്നു ഓട്ടോയിൽ ഇടിച്ച ശേഷം മുറിയനാവി വൈറ്റ് ഹൗസ് ജംഗ്ഷനിലെ മതിലിൽ ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
മൃതദേഹം ജില്ലാശുപത്രിയിൽ.
0 Comments