കാഞ്ഞങ്ങാട് : യുവതിയുടെ പരാതിയിൽ റജിസ്ട്രർ ചെയ്തലൈംഗികാതിക്രമക്കേസിൽ ഉസ്താദ് അറസ്റ്റിൽ . കോടതി പ്രതിയെ 14 ദിവസത്തേക്ക്
റിമാൻഡ് ചെയ്തു.
മടക്കര തുരുത്തി കോട്ടപ്പള്ളിയിലെ ഉസ്താദ്
വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി 57യെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
2026 ഫെബ്രുവരി 15-ന്ഉച്ചക്ക് 2 മണിക്കും വൈകുന്നേരം 5.30-നും ഇടയിലാണ് കേസിനാസ്പദമായ സംഭവം . പരാതിക്കാരിയായ യുവതി മഖാമിൽ എത്തിയ സമയത്ത്, പ്രതിയായ ഉസ്താദ് ലൈംഗിക ഉദ്ദേശത്തോടെ യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വയനാട് കമ്പളക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ചന്തേര സബ് ഇൻസ്പെക്ടർ സി. മനോജ്, എസ്.സി.പി.ഒ സജിത്ത്, എസ്.സി.പി.ഒ ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്കയച്ചു.
0 Comments