നീലേശ്വരം:
കാറ്റിലും മഴയിലും വീട് തകർന്നു
കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുണ്ടൂർ തൂക്കപ്ലവിലെ എൻ. സുശീലയുടെ വീടാണ് ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്ന് വീണത്.രാത്രി ഒന്നരയോയാണ് വീട് തകർന്ന് വീണത്. സുശീല യും മകനും, മകന്റെ ഭാര്യയും രണ്ടു ചെറിയ കുട്ടികളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തേക്കു ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.വില്ലേജ് ഓഫീസർ സുരേഷ്,പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി, വൈസ് പ്രസിഡന്റ് ടി. പി. ശാന്ത സിപിഎം നേതാക്കളായ പറക്കോൽ രാജൻ, വരയിൽ രാജൻ, കയനി മോഹനൻ, കയനി ബാലൻ, ഒ. എം ബാലകൃഷ്ണൻ വീട് സന്നർശിച്ചു സിപിഎം മൂക്കട ബ്രാഞ്ച് സെക്രട്ടറി എം. ചന്ദ്രന്റെ നേതൃത്തൂത്തിൽ നാട്ടുകാർ ചേർന്ന് ഇവരെ മറ്റൊരു വീട്ടിലേക്കു മാറ്റി പാർപ്പിച്ചു
0 Comments