ഇന്ന് രാവിലെ യാ ണ് ആരോഗ്യ ബോധവത്ക്കരണ റാലി നടന്നത്. കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി.കുട്ടികളും അണിചേർന്നു. പനത്തടി താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച ആരോഗ്യ ബോധവത്ക്കരണ റാലി രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. എം.പി..രാജ് മോഹൻ ഉണ്ണിത്താൻ ആരോഗ്യമേള ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി എം. ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുഖ്യ അതിഥികളായി എം.എൽ.എ . ഇ.ചന്ദ്രശേഖരൻ, തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പങ്കെടുത്ത് സംസാരിച്ചു.വിവിധ വകുപ്പുകളുടെ ബോധവത്ക്കരണ സ്റ്റാളുകൾ, ആരോഗ്യ ബോധവത്ക്കരണ സെമിനാറുകൾ, ഭിന്നശേഷിക്കാർക്കായി അദാലത്ത് ,ഫോട്ടോ പ്രദർശനം എന്നിവ ആരോഗ്യമേളയിലുണ്ടായിരുന്നു.
0 Comments