കാസർകോട്:ജില്ലയുടെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ പുതിയ ചരിത്രം കുറിക്കുന്നു. അത്യാധുനിക ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ കീഴിലായി ഒരു മാസത്തിനുള്ളിൽ പത്തോളം സങ്കീർണ്ണമായ ERCP (Endoscopic Retrograde Cholangiopancreatography) നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് ആസ്റ്റർ മിംസ് നേട്ടം കൈവരിച്ചത്. കാസർകോട് ജില്ലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ കാലയളവിൽ ഇത്രയധികം സങ്കീർണ്ണ ചികിത്സകൾ വിജയകരമായി നടപ്പിലാക്കുന്നതെന്ന് ബന്ധപെട്ടവർ അറിയിച്ചു.
മുമ്പ് ഇത്തരം വിദഗ്ദ്ധ ചികിത്സകൾക്കായി മംഗലാപുരത്തെയോ കോഴിക്കോടിനെയോ ആശ്രയിച്ചിരുന്ന കാസർകോട് നിവാസികൾക്ക് ഇനി ആത്മവിശ്വാസത്തോടെ സ്വന്തം നാട്ടിൽ തന്നെ ചികിത്സ തേടാം എന്ന വലിയ സന്ദേശമാണ് ആസ്റ്റർ മിംസ് നൽകുന്നത്.
എന്താണ് ERCP? ഇതിന്റെ പ്രാധാന്യം എത്രത്തോളം?
കരൾ, പിത്തസഞ്ചി, പിത്തരസവാഹിനി കുഴലുകൾ (Bile Ducts), പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന നൂതനമായ ചികിത്സാരീതിയാണ് ERCP.
ശസ്ത്രക്രിയയില്ലാത്ത പരിഹാരം: വയറ് കീറിയുള്ള വലിയ ശസ്ത്രക്രിയകൾ ഒഴിവാക്കി, എൻഡോസ്കോപ്പിയിലൂടെ പിത്തരസവാഹിനിയിലെ കല്ലുകൾ (Bile Duct Stones) നീക്കം ചെയ്യാനും തടസ്സങ്ങൾ മാറ്റാനും ഇതിലൂടെ സാധിക്കുന്നു.
സ്റ്റെന്റിംഗ് (Stenting): കാൻസർ മൂലമോ മറ്റോ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കി സ്റ്റെന്റുകൾ സ്ഥാപിക്കാനും ERCP അത്യാധുനിക സൗകര്യം ഒരുക്കുന്നു.
വേഗത്തിലുള്ള സുഖം പ്രാപിക്കൽ: രോഗിക്ക് വേദന കുറവാണെന്ന് മാത്രമല്ല, വളരെ വേഗത്തിൽ ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കുന്നു.
വിദഗ്ദ്ധരടങ്ങിയ ഗ്യാസ്ട്രോ ടീം: കാസർകോടിന്റെ കരുത്ത്
ആസ്റ്റർ മിംസിലെ ഈ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള 'അഡ്വാൻസ്ഡ് ഗ്യാസ്ട്രോ ടീം' ആണ്.
ഡോ. കിരൺ (Consultant Gastroenterologist): മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി രംഗത്തെ വിദഗ്ദ്ധനായ ഇദ്ദേഹം സങ്കീർണ്ണമായ എൻഡോസ്കോപ്പിക് ചികിത്സകളിൽ അസാമാന്യ വൈദഗ്ദ്ധ്യമുള്ള വ്യക്തിയാണ്.
കൂടാതെ ഗ്യാസ്‌ട്രോ എൻട്രോളജി അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോക്ടർ അരുൺ, സർജിക്കൽ ഗ്യാസ്ട്രോ എൻഡ്രോളജിസ്റ് ഡോക്ടർ ജസീൽ, അനസ്തേഷ്യ ഡിപ്പാർട്മെന്റ് , ക്രിറ്റിക്കൽ കെയർ ഡിപ്പാർട്മെന്റ് തുടങ്ങിയ വിഭാഗങ്ങളിലെയും വിദഗ്ധ മെഡിക്കൽ ടീം എന്നിവരുമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ കാസർകോട് മിംസിൽ ഉറപ്പു വരുത്തുന്നത്.
വിദഗ്ദ്ധരുടെ ഏകോപനത്തിലൂടെയാണ് സങ്കീർണ്ണമായ കേസുകൾ പോലും ലളിതമായി കൈകാര്യം ചെയ്യാൻ ആസ്റ്റർ മിംസിന് സാധിക്കുന്നത്.
ജില്ലയുടെ ആരോഗ്യഭൂപടത്തിൽ ആസ്റ്റർ മിംസ് ഒരു വൻ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പത്തോളം ERCP നടപടിക്രമങ്ങൾ എന്നത് കേവലം ഒരു കണക്കല്ല, മറിച്ച് കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം വന്നുകഴിഞ്ഞു എന്നതിന്റെ തെളിവാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments