Ticker

6/recent/ticker-posts

തൂങ്ങി അഭിനയം കാട്ടിക്കൊടുക്കുന്നതിനിടയിൽ യുവാവ് കയർ കഴുത്തിൽ കുരുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: തൂങ്ങി മരിക്കുന്ന രംഗം കാട്ടിക്കൊടുക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി  യുവാവ് മരിച്ചു.  പാണത്തൂർ മാവുങ്കാലിയ പരേതയായ കൊട്ടൻ - കാർത്ത്യാനി ദമ്പതികളുടെ മകൻ  ഹരിദാസ് (40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ  വെച്ചാണ് സംഭവം. നേരത്തെയും പലതവണ തമാശ രൂപത്തിൽ തൂങ്ങി മരിക്കുന്ന രംഗം  വീട്ടുകാരെ അഭിനയിച്ചു കാട്ടാറുണ്ടായിരുന്നു. ഇന്നലെയും ഈവിധം കാട്ടുന്നതിനിടയിലാണ് കളി കാര്യമായത്. ഭാര്യ  ജീന മക്കൾ ആദർശ് ആകാശ്  സഹോദരൻ രതീഷ്.
Reactions

Post a Comment

0 Comments