കാഞ്ഞങ്ങാട്:കല്ല്യാണ വീട്ടിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൊട്ടോടിപുഴയിൽ തള്ളിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊട്ടോടി നരിയടുക്കം കടവിലെ വിജയ് മാത്യു 41 വിനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. മാലിന്യങ്ങൾ ചാക്കിൽ കെട്ടി പുഴയിൽ തള്ളുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. വിവാഹ വീട്ടിലെ ഭക്ഷണമുൾപ്പെടെ മാലിന്യങ്ങൾ ചാക്കിനുള്ളിൽ പോലീസ് കണ്ടെത്തി. ഏഴ് ചാക്ക് മാലിന്യങ്ങൾ പുഴയിൽ തള്ളിയതായി വിജയ് മാത്യു പോലീസിനോട് സമ്മതിച്ചു. കൈവശമുണ്ടായിരുന്ന
ചാക്കിൽ കണ്ടെത്തിയ മാലിന്യം യുവാവിൻ്റെ വീട്ടുവളപ്പിൽ തന്നെ പോലീസ് കുഴിയെടുത്ത് മുടിപ്പിച്ചു മാലിന്യം പുഴയിൽ തള്ളി മലിനമാക്കിയതിന് പോലിസ് കേസെടുത്തു
0 Comments