Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിനിൽ നിന്നും തെറിച്ചുവീണ യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ

കാഞ്ഞങ്ങാട്: യാത്രക്കിടെ ട്രെയിനിൽ നിന്നും യാത്രക്കാരൻതെറിച്ചുവീണു യാത്ര ക്കാരൻഗുരുതരാവസ്ഥയിൽ അബോധാവസ്ഥയിലായതൾ മംഗ്ളുരു ആശുപത്രിയിൽ കഴിയുകയാണ്. യാത്രക്കാരനെ തിരിച്ചറിയാനായില്ല. കോയമ്പത്തൂർ-മംഗ്ളുരു പാസഞ്ചറിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് തെറിച്ചുവീണത്.കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. മംഗ്ളുരുവിലേക്ക് പോവുകയായിരുന്ന വണ്ടി കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തുന്നതിന് തൊട്ട് മുൻപ് ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം. റെയിൽവെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.ബോധം വീണ്ടെടുക്കാനായിട്ടില്ല ഇദ്ദേഹത്തെ കുറിച്ച്  അറിയുന്നവർ പോലീസിന് വിവരം നൽകണമെന്ന് കാസർകോട് റെയിൽവെ എസ് ഐ  മോഹനൻ പറഞ്ഞു.


പടം :ട്രെയിനിൽ നിന്നും തെറിച്ചു വീണ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ആൾ

Reactions

Post a Comment

0 Comments