നീലേശ്വരം: നീലേശ്വരത്തെ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കാറും പണവും മൊബൈല്‍ഫോണും കവര്‍ച്ചചെയ്ത ക്വട്ടേഷന്‍ സംഘത്തിലെ കണ്ണിയെ പോലിസ് അറസ്റ്റ്റ്റ്റ്റ് ചെയ്തു.. മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നീലേശ്വരം തെരുവിലെ കളത്തില്‍ അമ്പാടിയുടെ മകന്‍ കളത്തില്‍ ശൈലേഷിനെയാണ് (42) ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. സംഭവത്തില്‍ അമ്പലത്തറ നെല്ലിത്തറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മുകേഷിനെയാണ് ചന്തേര സിഐ പി.നാരായണൻ ,എസ് ഐ ശ്രീ ദാസിൻ്റെയും
നേതൃത്വത്തില്‍ ഇന്ന് അറസ്റ്റുചെയ്തത്. കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെല്ലിത്തറയിലെ ദാമോദരന്‍, തൈക്കടപ്പുറം അഴിത്തലയിലെ ഹരീഷ്, തൈക്കടപ്പുറത്തെ ശ്രീജിത്ത് എന്നിവരെയാണ് പിടികിട്ടാനുള്ളത്.
കഴിഞ്ഞ നവംബറില്‍ കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ദമ്പതികളെ അക്രമിച്ച് വീട് കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ മുകേഷും ഒളിവില്‍പോയ നെല്ലിത്തറയിലെ ദാമോദനും. കഴിഞ്ഞ ജുലൈ 27 നാണ് കാറില്‍ പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ശൈലേഷിനെ നടക്കാവില്‍ വെച്ച് ബൈക്കില്‍ വന്ന രണ്ടംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി ബലംപ്രയോഗിച്ച് മറ്റൊരുകാറില്‍ പിടിച്ചുകയറ്റികൊണ്ടുപോയത്. ശൈലേഷിന്റെ കാര്‍ ബൈക്കില്‍വന്നവര്‍ കൊണ്ടുപോവുകയും ചെയ്തു. ശൈലേഷിനെ കാറില്‍ കയറ്റിയതിനുശേഷം കാറിനകത്തുണ്ടായിരുന്ന ദാമോദരനും മുകേഷും ചേര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് കയ്യിലുണ്ടായിരുന്ന പണം, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവതട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗൂഗിള്‍പേ വഴിയും ശൈലേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. പിന്നീട് ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയും ശൈലേഷിന്റെ പേരിലുള്ള 32 സെന്റ് സ്ഥലവും എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കാറില്‍ കയറ്റിയ ശൈലേഷിനെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവ് വൈകിയെങ്കിലും പരാതി നൽകിയതോടെയാണ് ഞെട്ടിപ്പിക്കുന്ന ക്വട്ടേഷൻ വിവരം പുറത്ത് വന്നത
0 Comments