കാഞ്ഞങ്ങാട്:മയക്കു മരുന്ന് വിതരണ സംഘത്തിലെ മുഖ്യ കണ്ണി കാഞ്ഞങ്ങാട്ട്
അറസ്റ്റിൽ
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് മൊത്ത വിതരണസംഘത്തിലെ കണ്ണി ഞാണിക്കടവിലെ കെ. അർഷാദ് 32 പിടിയിലായത്.
ഹോസ്ദുർഗ് പോലീസ് എംഡി എം എ പിടികൂടിയതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് പ്രതിയുടെ
പേരിൽ പിടിച്ചുപറി. മാനഭംഗം മോഷണം, മയക്കു മരുന്ന് കടത്തു. അടിപിടി എന്നിവയുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ്, നീലേശ്വരം, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിൽ പത്തിലധികം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗമായ ഹോസ്ദുർഗ് എസ് ഐ ശരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ഇന്ന് കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും പിടികൂടിയത്
0 Comments