തൈക്കടപ്പുറം കൊ ട്രച്ചാലിലെ പി.സതീശൻ 48, ഹരിപുരം പെരളത്തെ എ.വി.ശശി 49, മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു 30 എന്നിവരാണ് അറസ്റ്റിലായത്. മനുനയാബസാറിൽ മാസങ്ങൾക്ക് മുൻപ് നടന്ന ലക്ഷങ്ങളുടെ മൊബൈൽ കവർച്ചാ കേസിലെ പ്രതിയാണ്.
രാജപുരം സെന്റ് പയസ് കോളേജിൽ നിന്നും വിരമിച്ച ജോർജ് മാമൻ്റ വീട്ടിലാണ് കഴിഞ്ഞ ദിവസംകവർച്ച നടന്നത്.
ലാപ്ടോപ് കളവു പോയിരുന്നു. ഇദ്ദേഹവും കുടുംബവും കഴിഞ്ഞ മാസം 13 ന് വീട് പൂട്ടി തൊടുപുഴയിൽ പോയതായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന് കിടക്കുന്നനിലയിൽ വീട് വൃത്തിയാക്കാനായി എത്തിയ സ്ത്രീയാണ് കണ്ടത്. വീട് പരിശോധിച്ചപ്പോഴാണ് ലാപ്ടോപ് നഷ്ടപ്പെട്ടതായി മനസിലായത്. പോലിസിന് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ സാധിച്ചു
0 Comments