കാഞ്ഞങ്ങാട്:പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി പരപ്പ കനകപ്പള്ളി തുമ്പയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പെരുമ്പാമ്പിനെ വനപാലകർക്ക് കൈമാറി.
പെരുമ്പാമ്പുകൾ ജനവാസ കേന്ദ്രത്തിലെത്തുന്നത് പതിവായി. ഏതാനും ആഴ്ചകൾക്കിടെ കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷന് കീഴിൽ നൂറിലേറെ പെരുമ്പാമ്പുകളെ വനപാലകർ പിടികൂടി. ഇവയെ പിന്നീട് കാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്.
0 Comments