Ticker

6/recent/ticker-posts

പ്രമോദ് പെരിയ പുല്ലൂർ പെരിയ മണ്ഡലം പ്രസിഡൻ്റ്

പെരിയ: കോൺഗ്രസ് പുല്ലൂർ പെരിയ മണ്ഡലം പ്രസിഡണ്ടായി പ്രമോദ് പെരിയയെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ നിർദ്ദേശ പ്രകാരം ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ നോമിനേറ്റ് ചെയ്തു.
ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായ പ്രമോദ് നിരവധി സാമൂഹ്യ സാംസ്കാരിക സമിതികളിലെ ഭാരവാഹിയാണ്. കോൺഗ്രസ് പുല്ലൂർ പെരിയ മണ്ഡലം വൈസ് പ്രസിഡണ്ട്,
ഇന്ദിരാഗാന്ധി വിഷൻ ട്രസ്റ്റ് സ്ഥാപക ജനറൽ സെക്രട്ടറി, പ്രവാസി വെൽഫയർ അസോസിയേഷൻ ജില്ലാ ചെയർമാൻ , ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഷാർജയിൽ ഇന്ത്യൻ അസോസിയേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments